Latest News

കശ്മീരില്‍ സെറ്റില്‍മെന്റ് കോളനികള്‍ അനുവദിക്കില്ല: പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്

സാധാരാണ പൗരന്മാരെ ലക്ഷ്യം വക്കില്ല എന്നത് ഞങ്ങളുടെ നിയമമാണ്. പക്ഷെ കശ്മീരില്‍ സ്ഥിരതാമസമാക്കാനുള്ള ദുഷ്ട പദ്ധതിയുമായി എത്തുന്ന ആര്‍എസ്എസ് ഏജന്റുമാരെ ഞങ്ങള്‍ വെറുതെ വിടില്ല.

കശ്മീരില്‍ സെറ്റില്‍മെന്റ് കോളനികള്‍ അനുവദിക്കില്ല: പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്
X
ശ്രീനഗര്‍: ഇസ്രായേലിലെ പോലെ കശ്മീരില്‍ സെറ്റില്‍മെന്റ് കോളനികള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സായുധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. സംഘടന പുറത്തിറക്കിയ വീഡിയോയിലാണ് ഇ്ത് അറിയിച്ചത്. പൗരന്മാരെന്ന പേരില്‍ കശ്മീരില്‍ കുടിയേറാന്‍ ശ്രമിക്കുന്ന 'ആര്‍എസ്എസ് ഏജന്റുമാരെ'വധിക്കുമെന്നും വീഡിയോയില്‍ പറയുന്നു. കശ്മീരിന്റെ പരമ്പരാഗതമായ വസ്ത്രമായ ഫെറാന്‍ അണിഞ്ഞ് മുഖം മൂടിയ ഒരാളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കശ്മീരി ഭാഷ സംസാരിക്കുന്ന ഇയാള്‍ക്ക് മുന്നിലായി എകെ 47 അടക്കം ആയുധങ്ങളുമുണ്ട്.


'സാധാരാണ പൗരന്മാരെ ലക്ഷ്യം വക്കില്ല എന്നത് ഞങ്ങളുടെ നിയമമാണ്. പക്ഷെ കശ്മീരില്‍ സ്ഥിരതാമസമാക്കാനുള്ള ദുഷ്ട പദ്ധതിയുമായി എത്തുന്ന ആര്‍എസ്എസ് ഏജന്റുമാരെ ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ അവര്‍ക്ക് പിന്നാലെ തന്നെയുണ്ടാകും. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് കശ്മീരികളുടെ ഭൂമി പിടിച്ചെടുത്ത് അവരുടെ തോട്ടങ്ങള്‍ വെട്ടിനശിപ്പിച്ച് അവരെ പുറത്താക്കാനാണ് ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമിക്കുന്നത്. ജമ്മുകാശ്മീരിന്റെ ധാര്‍മ്മിക നിലയില്‍ മാറ്റം വരുത്താന്‍ പുറത്തുനിന്നുള്ളവരെ ഒരിക്കലും അനുവദിക്കില്ല. സെറ്റില്‍മെന്റ് കോളനികളുടെയും മേഖലകളുടെയും പേരില്‍ കശ്മീരികള്‍ അല്ലാത്തവര്‍ക്കായി കോളനികള്‍ ഒരുക്കുന്നത് ഫാസിസ്റ്റ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ മറ്റൊരു പദ്ധതിയാണ്. ഇത്തരം ദുഷിച്ച പദ്ധതികള്‍ ജമ്മു കശ്മീരില്‍ വളരാന്‍ ഇവിടുത്തെ സ്വാതന്ത്ര്യ പോരാളികള്‍ ഒരിക്കലും അനുവദിക്കില്ല. ഇത്തരം പദ്ധതികള്‍ തടയാന്‍ അവര്‍ ജീവന്‍ തന്നെ ബലി നല്‍കാന്‍ തയ്യാറാകും അതുകൊണ്ട് കരുതിയിരിന്നോളൂ എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്.




Next Story

RELATED STORIES

Share it