Latest News

മുതിര്‍ന്ന നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങള്‍ ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മല ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡിനും ഉടമയാണ്.

മുതിര്‍ന്ന നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു
X

ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ സ്വവസതിയിലായിരുന്നു അന്ത്യം.

അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങള്‍ ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മല ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡിനും ഉടമയാണ്.

തമിഴ്‌നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറി. 25 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍. റോസി, കല്യാണ രാത്രിയില്‍ പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങിയവയില്‍ ഇവര്‍ വേഷമിട്ടിരുന്നു.

1971ല്‍ മീന എന്ന ചിത്രത്തിലൂടെയാണ് സംവിധായികയാവുന്നത്.പിന്നീട് ഐ വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. കൃഷ്ണ മൂര്‍ത്തിയായിരുന്നു അദ്യ ഭര്‍ത്താവ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. തെലുങ്ക് നടന്‍ നരേഷാണ് ഇവരുടെ മകന്‍.

Next Story

RELATED STORIES

Share it