Latest News

സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു: ബണ്ടിപോറയില്‍ സായുധന്‍ കൊല്ലപ്പെട്ടു

സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു: ബണ്ടിപോറയില്‍ സായുധന്‍ കൊല്ലപ്പെട്ടു
X

ബണ്ടിപോറ: ജമ്മു കശ്മീരിലെ സലിണ്ടര്‍ വനമേഖലയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. ബുധനാഴ്ച വൈകീട്ട് നടന്ന ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു.

പ്രദേശത്തുനിന്ന് ഒരു എകെ റൈഫിളും തിരകളും കണ്ടെടുത്തു.

കൊല്ലപ്പെട്ടയാള്‍ പുതുതായി രൂപംകൊമ്ട സംഘടനയിലെ അംഗമാണെന്ന് കശ്മീര്‍ സോണല്‍ പോലിസ് ഐജി ട്വീറ്റ് ചെയ്തു. രണ്ട് പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

ചൊവ്വാഴ്ച ലഷ്‌കര്‍ വിഭാഗത്തിലെ നാല് പേരെ സുരക്ഷാസേന വധിച്ചിരുന്നു. ശ്രീനഗറില്‍ ബെമിന പ്രദേശത്തായിരുന്നു അത്. അവാന്തിപോറയില്‍നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it