- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിർമാണം പൂർത്തിയായി; കുതിരാൻ രണ്ടാം തുരങ്കം ഗതാഗത സജ്ജം: ഇന്ന് തുറന്നേക്കും
പാതയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അവസാന മിനുക്കുപണികളും ഇന്നലെ വൈകീട്ടോടെ പൂർത്തീകരിച്ചു.
പാലക്കാട്: തൃശൂർ- പാലക്കാട് ജില്ലകളിലെ ഗതാഗതം സുഗമമാക്കുന്ന കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറന്നേക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തുരങ്കം ഗതാഗത സജ്ജമായതായി നിർമാണ കമ്പനി അധികൃതർ അറിയിച്ചു. പാതയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അവസാന മിനുക്കുപണികളും ഇന്നലെ വൈകീട്ടോടെ പൂർത്തീകരിച്ചു.
സംസ്ഥാന സർക്കാരിൻറെ തീരുമാനം അറിയിച്ചാൽ ഏതു നിമിഷവും തുരങ്കം തുറന്നു കൊടുക്കാമെന്ന് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ കമ്പനി അധികൃതർ ജില്ലാ കലക്ടർക്കു കൈമാറി. 944 മീറ്റർ നീളമുള്ള രണ്ടാം തുരങ്കത്തിൻറെ നിർമാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണു പൂർത്തീകരിച്ചത്. 2021 ജൂലൈ 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നൽകിയത്.
ഒന്നാം തുരങ്കത്തിൽ നിന്ന് വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിൻറെ ഉൾഭാഗം മുഴുവനായി ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയിട്ടുണ്ട്. രണ്ടാം തുരങ്കം അടുത്ത മാർച്ച് അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. എന്നാൽ, തുരങ്കത്തിൻറെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഗതാഗതത്തിനു തുറന്നു നൽകാമെന്ന നിർദേശമായിരുന്നു ദേശീയപാതാ അതോറിറ്റിയുടേത്.
RELATED STORIES
ഗസയില് ആറ് ഇസ്രായേലി സൈനികര് കൊല്ലപ്പെട്ടു; 10 പേര്ക്ക് പരിക്ക്
8 July 2025 2:42 AM GMTഇടത്തരം മഴ തുടരാന് സാധ്യത
8 July 2025 2:24 AM GMTഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
8 July 2025 2:12 AM GMTസ്വകാര്യബസുകള് ഇന്ന് പണിമുടക്കുന്നു
8 July 2025 2:10 AM GMTസ്കൂട്ടറില് കാറിടിച്ച് തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം...
8 July 2025 2:06 AM GMTഹയാത് താഹിര് അല് ശാമിനെ വിദേശ ഭീകരസംഘടന പട്ടികയില് നിന്നൊഴിവാക്കി...
7 July 2025 6:09 PM GMT