Latest News

എസ്ഡിപിഐ കരമന റസാഖ് അനുസ്മരണം സംഘടിപ്പിച്ചു

പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അനുസ്മരണപരിപാടി ഉത്ഘാടനം ചെയ്തു

എസ്ഡിപിഐ കരമന റസാഖ് അനുസ്മരണം സംഘടിപ്പിച്ചു
X

തിരുവനന്തപുരം: എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കരമന റസാഖ് അനുസ്മരണം സംഘടിപ്പിച്ചു. തിരുവനന്തപുരം എംഇഎസ് ഹാളില്‍ നടന്ന പരിപാടി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉത്ഘാടനം ചെയ്തു. എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് റസാഖ് സാഹിബിന്റെ വേര്‍പാട് പാര്‍ട്ടിക്ക് തീരാനഷ്ടമായിരുന്നുവെന്ന് സിയാദ് കണ്ടല പറഞ്ഞു. സംസ്ഥാന സമിതി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എംഎ ജലീല്‍, നിസാമുദ്ധീന്‍ തച്ചോണം, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്, സുമയ്യ റഹീം, സബീനാ ലുക്മാന്‍,കുന്നില്‍ ഷാജഹാന്‍, മാഹിന്‍ പരുത്തിക്കുഴി സംസാരിച്ചു. സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, അജയന്‍ വിതുര, ഷംസുദ്ദീന്‍ മാണക്കാട്, സൗമ്യ പൂവച്ചല്‍, ഷജീര്‍ കുറ്റിയാമൂട്, സുനീര്‍ പച്ചിക്കോട്, തുടങ്ങി വിവിധ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it