Latest News

മേയര്‍ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച കലക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ

മേയര്‍ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ കലക്ട്രേറ്റ്  പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച കലക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ
X

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കലക്ട്രേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു. പൊതുയോഗം, പ്രകടനം, സ്വീകരണം തുടങ്ങിയവയൊക്കെ നിരോധിച്ചിട്ടുണ്ട്.

ജനാധിപത്യ മര്യാദകളെ കാറ്റില്‍ പറത്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും നിരവധി തവണ മാറ്റിയ കണ്ണൂര്‍ കോര്‍പറേഷന്‍ നടപടിക്കെതിരേ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എസ്ഡിപിഐ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ നിരോധനാജ്ഞയുമായി കലക്ടര്‍ രംഗത്തുവന്നിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു.

ജനങ്ങളുടെ നികുതിപണം കസേരക്കളിക്ക് ഉപയോഗപ്പെടുത്തുന്ന കോര്‍പറേഷന്‍ ജനപ്രതിനിധികള്‍ക്ക് ഓശാന പാടുന്ന കലക്ടറുടെ നടപടിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കണം. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ ജനകീയമായി നേരിടുമെന്നും ബഷീര്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it