Latest News

അവധികള്‍; ആലപ്പുഴ നഗരത്തില്‍ ഗതാഗതം ക്രമീകരിക്കണം: എസ്ഡിപിഐ

അവധികള്‍; ആലപ്പുഴ നഗരത്തില്‍ ഗതാഗതം ക്രമീകരിക്കണം: എസ്ഡിപിഐ
X

ആലപ്പുഴ: ഓണം, നബിദിനം തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാതലത്തില്‍ നഗരത്തില്‍ സന്ദര്‍ശകരും പൊതുജനങ്ങളും വ്യാപകമായി എത്തുന്നത് പ്രമാണിച്ചു യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കാത്ത വിധം ആലപ്പുഴ നഗരത്തിലെ ഗതാഗതം ക്രമീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രവര്‍ത്തക സമിതി അംഗം സാഹില ഷാനവാസ് ആവശ്യപ്പെട്ടു. ജില്ലാക്കോടതി പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടു നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മുല്ലക്കല്‍ തെരുവ് ആണ് ആഘോഷ - അവധി ദിനങ്ങളില്‍ ആലപ്പുഴയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മേഖല.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ആലപ്പുഴ നഗരത്തില്‍ എത്തിച്ചേരാറുണ്ട്. ആഘോഷ ദിവസങ്ങള്‍ കടന്നു വരുമ്പോള്‍ നഗരം കൂടുതല്‍ കുരുക്കില്‍ പെടാതിരിക്കാന്‍ നേരത്തെ തന്നെ ഗതാഗത സംവിധാനങ്ങള്‍ നവീകരിക്കണമെന്നും സാഹില ഷാനവാസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it