- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം: കെ കെ അബ്ദുല്‍ ജബ്ബാര്‍

കണ്ണൂര്‍: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാകാണാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഇഡി അറസ്റ്റ് ചെയ്ത് ജയിലിടച്ച പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2009 മുതല്‍ ജനങ്ങളില്‍ നിന്ന് പ്രവര്‍ത്തന ഫണ്ട് ശേഖരിച്ചും കേഡര്മാരില് നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചും പ്രവര്‍ത്തിക്കുകയും പൊതു തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് രാജ്യത്തെ അധസ്ഥിത ജനവിഭാഗത്തിന് വേണ്ടി ജനാധിപത്യപ്പോരാട്ടം നടത്തുകയും ചെയ്യുന്ന ജനാധിപത്യ പാര്‍ട്ടിയാണ് എസ്ഡിപിഐ. മോദി സര്‍ക്കാറിന്റെ ഫാഷിസ്റ്റ് വല്‍ക്കരണത്തിനെതിരായും ന്യൂനപക്ഷ വിരുദ്ധ ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ക്കെതിരായും രാജ്യവ്യാപകമായി ജനാധിപത്യ പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും പാര്‍ട്ടി നടത്തി വരികയാണ്. മോദി സര്‍ക്കാറിന്റെ പുതിയ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ബീഹാറിലും ആന്ധ്രയിയിലും മഹരാഷ്ട്രയിലും കേരളത്തിലുമടക്കം ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യവ്യാപികമായി നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ഇല്ലാതാക്കിയാല്‍ ഫാഷിസ്റ്റ് അജണ്ടകള്‍ എളുപ്പമാവുമെന്നത് സംഘ പരിവാറിന്റെ വ്യാമോഹം മാത്രമാണ്. ജനാധിപത്യം ഏഴര പതിറ്റാണ്ടായി ആസ്വദിച്ച ജനതയാണ് ഇന്ത്യന്‍ ജനത. അവരുടെ ജനാധിപത്യ ഭരണഘടനാ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജനാധിപത്യ സമരങ്ങള്‍ തുടരുക തന്നെ ചെയ്യും. അന്യായമായി അറസ്റ്റ് ചെയ്ത എം കെ ഫൈസിയെ വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹ്യ സാംസ്കാരിക-മാധ്യമ-രാഷ്ട്രീയ പ്രവര്‍ത്തകരായ അഡ്വ. കസ്തൂരി ദേവന്, സുനില്‍ മക്തബ്, ഷാജഹാന് ഐചേരി, സി ബാലകൃഷ്ണന്, സമീറ ഫിറോസ്, നൗഷാദ് പുന്നക്കല്‍, ശംസുദ്ധീന്‍ മൗലവി, മുസ്തഫ നാറാത്ത്, പി സി ഷഫീക് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTകടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായി
27 May 2025 5:12 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMT