Latest News

എസ്ഡിപിഐ ഐടി വിങ് സംസ്ഥാന സമ്മേളനം പുതുക്കോട്ടയില്‍ നടന്നു

എസ്ഡിപിഐ ഐടി വിങ് സംസ്ഥാന സമ്മേളനം പുതുക്കോട്ടയില്‍ നടന്നു
X

ചെന്നൈ: എസ്ഡിപിഐയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിങിന്റെ (ഐടി വിങ്) സംസ്ഥാന സമ്മേളനം പുതുക്കോട്ടയില്‍ നടന്നു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. നിസാം മുഹൈദീന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന്, എസ്ഡിപിഐ തമിഴ്നാട് ട്രഷറര്‍ ശ്രീ. കോവൈ മുസ്തഫ ക്യുആര്‍ കോഡുകള്‍ വഴിയുള്ള വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ സംരംഭം ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശ്രീ അഹമ്മദ് നവവി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ ശ്രീ ഷഫീഖ് അഹമ്മദ് സ്വാഗത പ്രസംഗം നടത്തി. സമ്മേളനത്തില്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ അബൂബക്കര്‍ സിദ്ദിഖ് ട്വിറ്റര്‍ (എക്‌സ്) കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വക്കേറ്റ് ശ്രീ എ കെ കരീം ഐടി വിംഗ് ന്യൂ ലോഗോ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.

'SDPI ONE LINK' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശ്രീമതി നജ്മ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. ഷഫീഖ് അഹമ്മദ്, പാസ്റ്റര്‍ വി. മാര്‍ക്ക്, പുതുക്കോട്ടൈ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീ. സലാഹുദ്ദീന്‍, ഐടി വിംഗ് സോണല്‍ ഭാരവാഹികള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ശ്രീ. നെല്ലായി മുബാറക്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശ്രീ. അബ്ദുള്‍ ഹമീദ്, ശ്രീ. എഎസ് ഉമര്‍ ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it