എസ്ഡിപിഐ സ്ഥാപകദിനം: കോഴിക്കോട് ജില്ലയിലെ പരിപാടികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച

കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപക ദിന പരിപാടികള്‍ ചൊവ്വാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. അന്യായമായി ജയിലുകളില്‍ കഴിയുന്നവര്‍ക്കും, ഇന്ത്യയിലെങ്ങും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. പ്രതിനിധി സംഗമം, നവാഗത സംഗമം, മെംബര്‍ഷിപ്പ് വിതരണം, അനുമോദനം, സാംസ്‌കാരിക സായാഹ്നം, പടപാട്ടുകളും, വിപ്ലവഗാനങ്ങളും, ഗസലുകളും, ഇശലുകളും കോര്‍ത്തിണക്കിയ കലാസന്ധ്യ, കലാസാംസ്‌കാരിക സാഹിത്യമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ അരങ്ങേറും.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍ വിവിധ സെഷനുകള്‍ ഉദ്ഘാടനം ചെയ്യും. സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ലാ തല കായികമേള സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ക്ക് ആദരം നല്‍കി. ഫുട്‌ബോള്‍, കമ്പവലി, ഓട്ടം, ഷോട്ട്പുട്ട് മല്‍സരങ്ങളില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ നിന്നും ടീം മാറ്റുരച്ചു.
ജൂണ്‍ 21 ന് ബ്രാഞ്ച് തലങ്ങളില്‍ പതാക ഉയര്‍ത്തല്‍, എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിക്കല്‍, ശുചീകരണം, സേവന സമര്‍പ്പണം, രക്തദാനം, മധുരവിതരണം, പ്രാദേശിക വികസന പദ്ധതി സമര്‍പ്പണം തുടങ്ങി വിവിധ പരിപാടികളാണ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. മെംബര്‍ഷിപ്പ് കാലയളവില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന 2000 ലധികം പേരുടെ ലിസ്റ്റ് ടൗണ്‍ ഹാളില്‍ മണ്ഡലം പ്രസിഡന്റുമാര്‍ ജില്ലാ പ്രസിഡന്റിനു കൈമാറുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.
RELATED STORIES
മയക്കുമരുന്ന് വേട്ടയ്ക്കിടെ അപൂര്‍വ പിക്കാസോ പെയിന്റിങ് കണ്ടെത്തിയതായി ...
17 Aug 2022 11:39 AM GMTക്രൈമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ സ്ഫോടനം; അട്ടിമറിയെന്ന്...
17 Aug 2022 10:46 AM GMTട്വിറ്ററില്‍ വിമതരെ പിന്തുടരുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തു;...
17 Aug 2022 10:26 AM GMTഅഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയം; 31 മരണം, നിരവധി പേരെ കാണാതായി
16 Aug 2022 6:47 AM GMTസല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്
16 Aug 2022 4:11 AM GMTചൈനീസ് 'ചാരക്കപ്പല്‍' ശ്രീലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ
16 Aug 2022 3:43 AM GMT