കോണ്‍ഗ്രസ്-ആര്‍എസ്എസ് ക്വട്ടേഷന്‍ ബന്ധം: വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ

കണ്ണൂര്‍: കോണ്‍ഗ്രസും ആര്‍എസ്എസ്സും തമ്മില്‍ ക്വട്ടേഷന്‍ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ ഡി സി സി നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്-ആര്‍എസ്എസ് ക്വട്ടേഷന്‍ ബന്ധത്തിന്റെ ചീഞ്ഞളിഞ്ഞ വാര്‍ത്തകളാണ് പാനൂര്‍, ചെണ്ടയാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലരും രാവിലെ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസ്സുമാണെന്ന മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാണെന്നാണ് ആരോപണങ്ങളില്‍നിന്നു മനസ്സിലാവുന്നത്. പാനൂര്‍ ഭാഗത്ത് ആര്‍എസ്എസ്സുകാര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും മല്‍സരിക്കുകയാണെന്നാണ് ഈയടുത്ത കാലത്തായി പുറത്തുവരുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. വംശവെറിയുടെ ക്രൂരമുഖമായ സംഘപരിവാര രാഷ്ട്രീയത്തിന് അറിഞ്ഞും അറിയാതെയും ഇരുമുന്നണികളും അഭയം നല്‍കുന്നുണ്ടെന്നതാണ് പാനൂര്‍ ക്വാറി വിഷയവും പാലത്തായി കേസ് അട്ടിമറിയും വെളിപ്പെടുത്തുന്നത്- എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആഷിക് അമീന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ക്രിമിനലുകളെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും മല്‍സരിക്കുകയാണോയെന്ന് വ്യക്തമാക്കണം. ആര്‍എസ്എസ്സിനോടുള്ള എതിര്‍പ്പ് തിരഞ്ഞെടുപ്പ് കാലത്തെ വാചകക്കസര്‍ത്ത് മാത്രമായി മാറിയതിന്റെ പരിണിതഫലമാണ് രാജ്യത്ത് കോണ്‍ഗ്രസ്സും ബംഗാളിലും ത്രിപുരയിലും സിപിഎമ്മും അനുഭവിക്കുന്നത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചു പോലും ബോധമില്ലാതെ ആര്‍എസ്എസ്സിനു കുടപിടിക്കുന്നവരെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMT