Latest News

ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
X

കൊടുവള്ളി: പശ്ചിമേഷ്യയില്‍ സമാധാനം തകര്‍ക്കുകയും ഇറാനെതിരെ പുതിയ യുദ്ധ മുഖം തുറക്കുകയും ചെയ്ത ഇസ്രായേലിന്റെ യുദ്ധ വെറിയെ അപലപിച്ച് കൊണ്ട് എസ്ഡിപിഐ കൊടുവള്ളിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊടുവള്ളി, താമരശ്ശേരി, ഓമശ്ശേരി, നരിക്കുനി, മടവൂര്‍, കിഴക്കോത്ത്, കട്ടിപ്പാറ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും തുടര്‍ന്ന് പ്രതിഷേധ യോഗങ്ങളും നടന്നു. ഫലസ്തീനിലെ ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്രകോടതി യുദ്ധക്കുറ്റവാളിയായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൈയ്യേറ്റ രാജ്യമായ ഇസ്രായേലിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനുകൂല സമീപനം രാജ്യത്തിന് തന്നെ അപമാനമാണെന്നും പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. ടി പി യൂസുഫ്, ഇ പി എ റസാഖ്, റസാഖ് കൊന്തളത്ത്, ഒ എം സിദ്ധീഖ്, സലാം കാക്കേരി, സിദ്ധീഖ് ഈര്‍പോണ, സമദ് നരിക്കുനി, ഹമീദലി കോളിക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it