- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ വിട്ടയച്ചു

കാസര്‍കോഡ്: ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ വിട്ടയച്ചു. കുമ്പഡാജെ അംഗനവാടിക്ക് മുന്നില്‍ നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നതാണെന്നും മുറിച്ചു മാറ്റണമെന്നുമുള്ള ആവശ്യവുമായി വില്ലേജ് ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ക്കതിരേയാണ് കുമ്പഡാജെ വില്ലേജ് ഓഫീസര്‍ പരാതി നല്‍കിയത്. ജാബിര്‍ കുമ്പഡാജ, അബ്ദുല്‍ റഹ്‌മാന്‍ കുമ്പഡാജ, ഇബ്രാഹിം ബെളിഞ്ച, റഹ്‌മാന്‍ ബെളിഞ്ച എന്നിവരെയാണ് വ്യാജ പരാതിയുടെ പുറത്ത് കസ്റ്റഡിയിലെടുത്തത്.
അംഗനവാടിക്ക് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരം മുറിച്ചു മാറ്റണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെ നാളായുള്ള ആവശ്യത്തെ നാളിതുവരെ അധികൃതര്‍ അവഗണിച്ചു തള്ളുകയായിരുന്നു. തുടര്‍ന്ന്, മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പേ മരം മുറിച്ചു മാറ്റാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യവുമായി എസ്ഡിപിഐ കുമ്പഡാജെ പഞ്ചായത്ത് ഭാരവാഹികള്‍ വില്ലേജ് ഓഫീസിലെത്തുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന പേരില്‍ വില്ലേജ് ഓഫീസര്‍ പോലിസിനു പരാതി നല്‍കുകയായിരുന്നു.
അതേസമയം, ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇനിയും ജനങ്ങളോടൊപ്പം രംഗത്തുണ്ടാവുമെന്നും, ജനാധിപത്യ രീതിയില്‍ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
RELATED STORIES
ഹിന്ദുത്വര്‍ ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ച മുസ്ലിം യുവാവ് മരിച്ചു...
18 Jun 2025 2:34 AM GMT''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMT