Big stories

ഡല്‍ഹി ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം

ഡല്‍ഹി ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരി മൈതാനത്ത് നടക്കുന്ന ഹിന്ദു മഹാപഞ്ചായത്ത് റിപോര്‍ട്ട് ചെയ്യാനെത്തിയെ ഏഴ് മാധ്യമപ്രവര്‍ത്തകരെ ഹിന്ദുത്വര്‍ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ തള്ളിതാഴെയിടുകയും ഐഡി കാര്‍ഡില്‍ നിന്ന് പേര് മനസ്സിലാക്കിയ മുസ് ലിം മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി കഠിനമായി മര്‍ദ്ദിക്കുകയും ചെയ്തു.

പോലിസിന്റെ അനുമതിയില്ലാതെയാണ് 200-250 പേര്‍ പങ്കെടുത്ത മൂന്നര മണിക്കൂര്‍ യോഗം പൊതുഇടത്ത് നടന്നത്. എന്തുകൊണ്ടാണ് ഇതുപോലൊരു പരിപാടി നടന്നിട്ടും തടയാതിരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.

ആക്രമിക്കപ്പെട്ടവരില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ അര്‍ബാബ് അലി, മീര്‍ ഫൈസല്‍, ഫോട്ടോഗ്രഫര്‍ മെഹര്‍ബാന്‍, എന്നിവര്‍ ഉള്‍പ്പെടുന്നു. ആക്രമണം നേരിട്ട മേഘ്‌നാഥ് ബോസ് ദി ക്വിന്റിലാണ്. ആക്രമിക്കപ്പെട്ട ശിവംഗി സക്‌സേനയും റോനക് ഭട്ടും ന്യൂസ് ലാന്‍ട്രിയിലാണ്. മര്‍ദ്ദനമേറ്റവരിര്‍ മറ്റൊരു മുസ് ലിം മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു.

വിദ്വേഷപ്രസംഗം നടത്തി ഹരിദ്വാറില്‍ അറസ്റ്റിലായ യതി നരസിംഹാനന്ദ് ആണ് യോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖന്‍.

സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രീത് സിങ്ങാണ് മുഖ്യ സംഘാടക. ഇവര്‍ക്കെതിരേ നേരത്തെയും സമാനമായ പരിപാടി സംഘടിപ്പിച്ചതിന് കേസുണ്ട്.

മുസ് ലിംകളെ ആയുധമെടുത്ത് ആക്രമിക്കാന്‍ യതി നരസിംഹാനന്ദ് ആഹ്വാനം ചെയ്തത് ഇതേ യോഗത്തില്‍ വച്ചാണ്.

Next Story

RELATED STORIES

Share it