Latest News

നൈജറിലെ സ്‌കൂളില്‍ അഗ്നിബാധ; 20 കുട്ടികള്‍ മരിച്ചു

'വൈക്കോല്‍ കുടിലുകളിലെ ഇരുപത്തിയൊന്ന് ക്ലാസ് മുറികള്‍ക്ക് തീപ്പിടിച്ചു. 20 ഓളം കുട്ടികള്‍ തീയില്‍ കുടുങ്ങി,'

നൈജറിലെ സ്‌കൂളില്‍ അഗ്നിബാധ; 20 കുട്ടികള്‍ മരിച്ചു
X


പ്രതീകാത്മക ചിത്രം




നിയാമി: ആഫ്രിക്കയിലെ ദരിദ്രരാജ്യമായ നൈജറിന്റെ തലസ്ഥാന നഗരിയിലെ സ്‌കൂളിലുണ്ടായ അഗ്നിബാധയില്‍ 20 പിഞ്ചുകുട്ടികള്‍ മരിച്ചു. തലസ്ഥാനമായ നിയാമിയിലെ പ്രൈമറി സ്‌കൂളിലാണ് ഇന്നലെ വൈകിട്ടോടെ തീപ്പിടുത്തമുണ്ടായത്. വൈക്കോല്‍ മേഞ്ഞ നിരവധി ക്ലാസ് മുറികള്‍ക്ക് തീപ്പിടിച്ച് 20 കുട്ടികള്‍ മരിച്ചുവെന്ന് അഗ്‌നിശമന സേന അറിയിച്ചു.


ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ നൈജറില്‍ സ്‌കൂളുകളിലധികവും പുല്ലും വൈക്കോലും കൊണ്ടു മേഞ്ഞതാണ്. കത്തുന്ന വസ്തുക്കള്‍ കാരണം ഇത്തരം സ്‌കൂളികളില്‍ തീപിടുത്തങ്ങള്‍ സാധാരണമാണ്. എന്നാല്‍ അത്തരം അപകടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ മാരകമാകാറുള്ളൂ. 'വൈക്കോല്‍ കുടിലുകളിലെ ഇരുപത്തിയൊന്ന് ക്ലാസ് മുറികള്‍ക്ക് തീപ്പിടിച്ചു. 20 ഓളം കുട്ടികള്‍ തീയില്‍ കുടുങ്ങി,' ഫയര്‍ സര്‍വീസ് കമാന്‍ഡര്‍ സിഡി മുഹമ്മദ് ചൊവ്വാഴ്ച പൊതു ടെലിവിഷനില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം പുറപ്പെട്ട് തീ അണച്ചുവെങ്കിലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it