Latest News

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍; ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍; ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: എട്ട്, ഒമ്പത് ക്ലാസുകളിലേയും യുപി, എല്‍പി ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13ന് ആരംഭിക്കും. എല്ലാ പരീക്ഷകളും ഉച്ചകഴിഞ്ഞാണ് നടത്തുക. കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് ആയിരിക്കും പരീക്ഷ ആരംഭിക്കുക.

ഏതെങ്കിലും കാരണവശാല്‍ പരീക്ഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 31ന് നടത്താനും നിര്‍ദേശമുണ്ട്. വാര്‍ഷിക പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.

ടൈംടേബിള്‍:

ഒമ്പതാം ക്ലാസ്

13 തിങ്കള്‍ ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്

14 ചൊവ്വ ഒന്നാം ഭാഷ പേപ്പര്‍ രണ്ട്

16 വ്യാഴം ഇംഗ്ലീഷ്

17 വെള്ളി ഹിന്ദി

20 തിങ്കള്‍ സാമൂഹ്യ ശാസ്ത്രം

22 ബുധന്‍ കെമിസ്ട്രി

24 വെള്ളി ഗണിതം

27 തിങ്കള്‍ ഫിസിക്‌സ്

29 ബുധന്‍ ബയോളജി

30 വ്യാഴം കലാകായിക പ്രവൃത്തി പരിചയം

എട്ടാം ക്ലാസ്

13 തിങ്കള്‍ ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്

14 ചൊവ്വ ഒന്നാം ഭാഷ പേപ്പര്‍ രണ്ട്

16 വ്യാഴം ഗണിതം

17 വെള്ളി കലാകായിക പ്രവൃത്തി പരിചയം

20 തിങ്കള്‍ സാമൂഹ്യ ശാസ്ത്രം

22 ബുധന്‍ ഇംഗ്ലീഷ്

24 വെള്ളി അടിസ്ഥാന ശാസ്ത്രം

30 വ്യാഴം ഹിന്ദി

Next Story

RELATED STORIES

Share it