ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച്
ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വെച്ചിരുന്നു.

ഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച
ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാനോയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. ഉടന്‍ ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് ശേഷം ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു. അവര്‍ അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ അവളുടെ ഏഴ് കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്തവര്‍ കൊലപ്പെടുത്തി. 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വെച്ചിരുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷാ ഇളവിനുള്ള അപേക്ഷ അനുവദിച്ചതിന് ശേഷം ഗുജറാത്ത് സര്‍ക്കാരിന്റെ 1992 ലെ ഇളവ് നയം പ്രകാരം ഓഗസ്റ്റില്‍ വിട്ടയക്കുകയായിരുന്നു.
RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT