Latest News

നിമിഷ പ്രിയ കേസ്: വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന് നോട്ടിസ്

നിമിഷ പ്രിയ കേസ്: വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന് നോട്ടിസ്
X

ന്യൂഡല്‍ഹി: യെമനി പൗരനെ കൊലപ്പെടുത്തിയ മലയാളി നഴ്‌സ് നിമിഷ പ്രിയയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. ഇവാഞ്ചലിസ്റ്റ് കെ എ പോളിന്റെ ആവശ്യത്തിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചത്. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇവാഞ്ചലിസ്റ്റ് കെ എ പോള്‍ നേരിട്ട് ഹാജരായി. യെമനില്‍ വളരെ സെന്‍സിറ്റീവായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കെ എ പോള്‍ വാദിച്ചു. ഞങ്ങള്‍ പണം വാങ്ങിയെന്നും മറ്റും ചിലര്‍ പ്രചരിപ്പിക്കുന്നു. ആരില്‍ നിന്നും ഒരു ഡോളര്‍ പോലും വാങ്ങിയിട്ടില്ല. നിമിഷയുടെ വധശിക്ഷ ഈ മാസം 24നോ 25നോ യെമന്‍ നടപ്പാക്കും. അതിന്റെ ഇടയില്‍ നിമിഷയെ രക്ഷിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍, മാധ്യമങ്ങളെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തടയണമെന്നും കെ എ പോള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it