Latest News

പുതിയ നിക്ഷേപ പദ്ധതിയുമായി എസ് ബിഐ; മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം

പുതിയ നിക്ഷേപ പദ്ധതിയുമായി എസ് ബിഐ; മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു. ഗ്രീന്‍ റുപ്പി ടേം ഡെപ്പോസിറ്റ് എന്നതാണ് പുതിയ പദ്ധതി. ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം എന്‍ആര്‍ഐകള്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാം. നിക്ഷേപ തുക പരിസ്ഥിതി താല്‍പ്പര്യമുള്ള പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ബാങ്ക് ഉപയോഗിക്കും. പുനരുപയോഗ ഊര്‍ജം, ഊര്‍ജ്ജ കാര്യക്ഷമത, ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

2070ഓടെ ഇന്ത്യയെ കാര്‍ബണ്‍ സീറോ രാജ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എസ് ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള സാമ്പത്തിക ഭാവി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയാണിത്. മൂന്ന് വ്യത്യസ്ത കാലയളവിലേക്കുള്ള നിക്ഷേപ പദ്ധതിയാണ് ഇത്. 1,111 ദിവസം, 1,777 ദിവസം, 2,222 ദിവസം. എന്നിങ്ങനെയുള്ള കാലയളവിലേക്ക് നിക്ഷേപകര്‍ക്ക് പണം നിക്ഷേപിക്കാം. നിലവില്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴി നിക്ഷേപിക്കാനുള്ള അവസരം ഉണ്ട്. വൈകാതെ തന്നെ നിക്ഷേപ പദ്ധതി 'യോനോ' ആപ്പ്, ഓണ്‍ലൈന്‍ ബാങ്കിങ് തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങളിലും ഇത് ലഭ്യമാകുമെന്നും ഖാര പറഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരനും പദ്ധതിയില്‍ നിക്ഷേപിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാനുള്ള അവസരമുണ്ട്. എസ് ബിഐ ഗ്രീന്‍ റുപ്പി ടേം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുമ്പോള്‍ 1111 ദിവസത്തേയ്ക്കും 1777ലേ ദിവസത്തേയ്ക്കും സാധാരണ ഉപഭോക്താക്കള്‍ക്ക് 6.65 ശതമാനം വാര്‍ഷിക പലിശ നല്‍കും. അതേസമയം, 2222 ദിവസത്തേക്ക് പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കള്‍ക്ക് 6.40 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് അധിക പലിശ നല്‍കും. 1111 ദിവസവും 1777 ദിവസവും ബള്‍ക്ക് ഡിപ്പോസിറ്റുകളില്‍ പണം നിക്ഷേപിച്ചാല്‍ 6.15 ശതമാനം വാര്‍ഷിക പലിശയും 2222 ദിവസത്തേക്ക് പണം നിക്ഷേപിച്ചാല്‍ 5.90 ശതമാനം വാര്‍ഷിക പലിശയും ലഭിക്കും. ഗ്രീന്‍ റുപ്പീ ടേം ഡെപ്പോസിറ്റില്‍ നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പണം പിന്‍വലിക്കാനുള്ള അവസരമുണ്ട്. ഇത് മാത്രമല്ല, ഈ എഫ് ഡിയില്‍ ബാങ്ക് വായ്പയും ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും നല്‍കും. ആദായനികുതി നിയമങ്ങള്‍ അനുസരിച്ച് ഈ സ്‌കീമിന് ടിഡിഎസും ബാധകമായിരിക്കും.

Next Story

RELATED STORIES

Share it