- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഞ്ജയ് അറോറ പുതിയ ഡല്‍ഹി പോലിസ് കമ്മീഷണര്‍

ന്യൂഡല്‍ഹി: തമിഴ്‌നാട് കേഡറില്‍ നിന്നുള്ള ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ സഞ്ജയ് അറോറ, രാകേഷ് അസ്താനയുടെ പിന്‍ഗാമിയായി ഡല്‍ഹി പോലിസ് കമ്മീഷണറായി ചുമതലയേല്‍ക്കും. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഡയറക്ടര്‍ ജനറലാണ് ഇപ്പോള്‍ അദ്ദേഹം. നാളെയാണ് ഡല്‍ഹി പോലിസിന്റെ ചുമതലയേല്‍ക്കുക.
2025 ജൂലായ് 31ന് വിരമിക്കുന്നതുവരെയോ അല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തുടര്‍ ഉത്തരവുവരെയോ അദ്ദേഹത്തിന് സേവനമനുഷ്ഠിക്കാം.
അരുണാചല്‍ പ്രദേശ് ഗോവ മിസോറാം, യൂണിയന്‍ ടെറിട്ടറി കേഡറിന് പുറത്ത് നിന്ന് ഡല്‍ഹി പോലിസിന്റെ തലപ്പത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് അറോറ. 1984 ബാച്ച് ഐപിഎസ് ഓഫിസറാണ്.
ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. വീരപ്പനും സംഘത്തിനുമെതിരായ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഗാലന്‍ട്രി മെഡല്‍ ലഭിച്ചിട്ടുണ്ട്.
2000 മുതല്‍ 2002 വരെ മസൂറിയിലെ ഫോഴ്‌സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായിരുന്നു. കോയമ്പത്തൂര്‍ നഗരത്തിലെ പോലിസിന്റെ തലവനായും ചെന്നൈയിലെ ക്രൈം ആന്‍ഡ് ട്രാഫിക്കിന്റെ അഡീഷണല്‍ കമ്മീഷണറായും സേവനമനുഷ്ഠിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















