Latest News

ഡ്രെയിനേജ് കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ച നിലയിൽ

ഡ്രെയിനേജ് കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ച നിലയിൽ
X

പാലക്കാട്: ഒലവക്കോട്ട് ഉമ്മിണിയില്‍ മാലിന്യക്കുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രന്‍ ആണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

സംഭവം ഇന്ന് രാവിലെ ഉമ്മിണിയിലെ നൈപുണ്യ ഹോട്ടലിന് മുന്നിലാണ് നടന്നത്. ഹോട്ടലിലെ മലിനജലം എത്തുന്ന മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ സുജീന്ദ്രന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. പിന്നീട് അദ്ദേഹം കുഴിക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ഹോട്ടലിലെ ഡ്രെയിനേജ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ സുജീന്ദ്രന്റെ സേവനം തേടിയിരുന്നു. ജോലിക്കെത്തിയ സുജീന്ദ്രന്‍ കുഴിയിലിറങ്ങുമ്പോള്‍ വിഷവാതകത്തെ തുടര്‍ന്ന് ബോധംകെട്ടുവീണെന്നാണ് പ്രാഥമിക വിവരം.

സുജീന്ദ്രനെ രക്ഷിക്കാനായി ഹോട്ടലുടമയും കുഴിയിലിറങ്ങിയെങ്കിലും അദ്ദേഹത്തിനും അസ്വസ്ഥത അനുഭവപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് ഹോട്ടലുടമയെ പുറത്തെടുത്തു, എന്നാല്‍ സുജീന്ദ്രനെ ഉടന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സുജീന്ദ്രനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. സുജീന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Next Story

RELATED STORIES

Share it