Latest News

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സന്ധ്യ നൈസനെ തെരഞ്ഞെടുത്തു

കല്ലേറ്റുംകര ഡിവിഷനില്‍ നിന്നാണ് സന്ധ്യ നൈസന്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സന്ധ്യ നൈസനെ തെരഞ്ഞെടുത്തു
X

മാള: മാള ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സന്ധ്യ നൈസനെ തെരഞ്ഞെടുത്തു. കല്ലേറ്റുംകര ഡിവിഷനില്‍ നിന്നാണ് സന്ധ്യ നൈസന്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗങ്ങളുള്ള ഭരണ സമിതിയില്‍ ഒന്‍പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സന്ധ്യ നൈസനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജോസ് മാഞ്ഞൂരാന്‍ സന്ധ്യ നൈസന്റെ പേര് നിര്‍ദ്ദേശിച്ചു. രേഖ ഷാന്റി ജോസഫ് പിന്‍താങ്ങി. യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച സില്‍വി ടീച്ചര്‍ക്ക് നാല് വോട്ടുകള്‍ ലഭിച്ചു. ജോര്‍ജ്ജ് ഊക്കന്‍ സില്‍വി ടീച്ചറുടെ പേര് നിര്‍ദ്ദേശിച്ചു. വിന്‍സി ജോഷി പിന്‍താങ്ങി. ബ്ലോക്ക് വരണാധികാരി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ എന്‍ ഗീത, ബി ഡി ഒ ജയശ്രീ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.


Next Story

RELATED STORIES

Share it