ഉപരോധം അവസാനിക്കുന്നു: ഖത്തറുമായുള്ള അതിര്‍ത്തി സൗദി അറേബ്യ തുറന്നു
ചൊവ്വാഴ്ചയാണ് റിയാദില്‍ ജിസിസി ഉച്ചകോടി നടക്കുന്നത്
BY NAKN4 Jan 2021 7:29 PM GMT

X
NAKN4 Jan 2021 7:29 PM GMT
റിയാദ്: ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉപരോധത്തിന്റെ ഭാഗമായി അടച്ച അതിര്‍ത്തി സൗദി അറേബ്യ തുറന്നു. ഖത്തറുമായുള്ള കര, നാവിക, വോമ അതിര്‍ത്തികള്‍ തുറന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍സബാഹ് അറിയിച്ചു. ഇക്കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദില്‍ ജിസിസി ഉച്ചകോടി നടക്കുന്നതിനു മുന്നോടിയായിട്ടാണ് നടപടി. ഉച്ചകോടി എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറന്നത്.
ചൊവ്വാഴ്ചയാണ് റിയാദില്‍ ജിസിസി ഉച്ചകോടി നടക്കുന്നത്. ജിസിസിയിലെ മറ്റു രാജ്യങ്ങളായ ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയും ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്.
Next Story
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT