Latest News

ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് തിട്ടൂരം ഇറക്കിയ അനുജ് ചൗധരിക്ക് ആര്‍എസ്എസ് ബന്ധം?

ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് തിട്ടൂരം ഇറക്കിയ അനുജ് ചൗധരിക്ക് ആര്‍എസ്എസ് ബന്ധം?
X

സംഭല്‍: ഹോളി ദിനത്തില്‍ ഉത്തര്‍പ്രദേശിലെ സംഭലിലെ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് ചൗധുരി ആര്‍എസ്എസ് കുടുംബത്തില്‍ നിന്നുള്ള ആളെന്ന് റിപോര്‍ട്ട്. ഇയാളുടെ സഹോദരന്‍ അമിത് ചൗധരി ബിജെപിയുടെ മുസഫര്‍ നഗര്‍ ജില്ലാ ഡെപ്യൂട്ടി പ്രസിഡന്റാണ്. നേരത്തെ കുക്ര ബ്ലോക്ക് മേധാവിയായിരുന്നു. അമിതിന്റെ ഭാര്യ മുസഫര്‍നഗര്‍ ബ്ലോക്ക് മേധാവിയാണ്. അമിത് ചൗധരിക്ക് മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനുമായി അടുത്ത ബന്ധവുമുണ്ട്.

അനുജ് ചൗധരിയുടെ വീട്ടിലെ ചുവരില്‍ ആര്‍എസ്എസ് നേതാക്കളുടെ ചിത്രമുണ്ടെന്ന വിവരം ഒരു മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ടു. ആര്‍എസ്എസ് സ്ഥാപകനായ കെ ബി ഹെഡ്ഗവാര്‍, രണ്ടാം സര്‍ സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് ചുവരിലുള്ളത്.

സ്‌പോര്‍ട്‌സ് ക്വോട്ടയിലൂടെയാണ് ഇയാള്‍ പോലിസില്‍ എത്തിയത്. ഗുസ്തിക്കാരനായ ഇയാള്‍ നേരത്തെ ദേശീയ, അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1997-2014 കാലത്ത് ദേശീയ ചാംപ്യനായിരുന്നു. 2002ലും 2010ലും ദേശീയ ഗെയിംസില്‍ വെള്ളി നേടി. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടുതവണ വെങ്കലവും ലഭിച്ചു. 2001ല്‍ ലക്ഷ്മണ പുരസ്‌കാരവും 2005ല്‍ അര്‍ജുന പുരസ്‌കാരവും ലഭിച്ചു. സര്‍വീസിലിരിക്കെ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് വിവിധ ഹിന്ദുചടങ്ങുകളില്‍ ഇയാള്‍ പോലിസ് യൂണിഫോമില്‍ തന്നെ പങ്കെടുക്കുകയും ചെയ്തു. ഹോളി വിവാദത്തില്‍ ഇയാളെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it