Latest News

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ആരോപണ വിധേയരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലിസ്

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ആരോപണ വിധേയരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലിസ്
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം കഴിഞ്ഞ നവംബറിലുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ 70 ആരോപണവിധേയരുടെ സ്വത്തുകണ്ടുകെട്ടാന്‍ പോലിസ് തീരുമാനിച്ചു. കേസില്‍ വാറന്റ് ഇറക്കിയിട്ടും കണ്ടെത്താന്‍ കഴിയാത്ത 70 പേരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കുമെന്ന് ക്രൈം ഡിഎസ്പി കുല്‍ദീപ് കുമാര്‍ പറഞ്ഞു. ഇവരെല്ലാം വീടുപൂട്ടിയിട്ട് മറ്റു ജില്ലകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണെന്നാണ് വിവരമെന്ന് കുല്‍ദീപ് കൂമാര്‍ പറയുന്നു.

ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ മസ്ജിദില്‍ സര്‍വെ നടത്താന്‍ സിവില്‍കോടതി നവംബറില്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ച് സര്‍വേ സംഘം മസ്ജിദില്‍ എത്തിയത് സംഘര്‍ഷത്തിന് കാരണമായി. നവംബര്‍ 24ന് പോലിസ് നടത്തിയ വെടിവയ്പില്‍ ആറ് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷം പ്രദേശത്ത് ഭരണകൂട ഭീകരത വ്യാപകമായി. പോലിസ് ഭീകരത ഭയന്ന് ആയിരത്തോളം പേരാണ് വീടുകള്‍ പൂട്ടി മറ്റുപ്രദേശങ്ങളിലേക്ക് പോയിരിക്കുന്നത്. ഈ വീടുകള്‍ പിടിച്ചെടുക്കാനാണ് കോടതി വഴി പോലിസ് ശ്രമിക്കുന്നതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it