Latest News

പൂനെയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം; ഹിന്ദുത്വരുടെ പതാക കെട്ടി(വീഡിയോ)

പൂനെയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം; ഹിന്ദുത്വരുടെ പതാക കെട്ടി(വീഡിയോ)
X

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ യാവത്തില്‍ മുസ്‌ലിം പള്ളിയില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ കൊടി കെട്ടി. ജൂലൈ 26ന് ശിവാജിയുടെ പ്രതിമ ആരോ തകര്‍ത്തെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. പിന്നീട് ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് സംഘര്‍ഷം വ്യാപകമാക്കി. പ്രദേശത്ത് നിരവധി വീടുകളും കടകളും തകര്‍ത്തതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

സ്വപ്‌നില്‍ ആദിനാഥ് കഡം എന്നയാളുടെ ബേക്കറിയും ഹിന്ദുത്വര്‍ കത്തിച്ചു. മുസ്‌ലിംമിന്റേതാണെന്ന ധാരണയിലായിരുന്നു ആക്രമണം. '' ബേക്കറി മുസ്‌ലിംമിന്റേതാണെന്ന് ആരോ വിളിച്ചുപറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ഏതാനും മുസ്‌ലിം ജീവനക്കാരുള്ളതിനാലാണ് അവര്‍ അങ്ങനെ പറഞ്ഞത്. അതിന് പിന്നാലെ കല്ലേറുണ്ടായി. പിന്നാലെ തീയിട്ടു.''സ്വപ്‌നില്‍ ആദിനാഥ് കഡം പറഞ്ഞു. സോഷ്യല്‍ മീഡിയപോസ്റ്റുമായി തനിക്കോ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ യാതൊരു വിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it