Latest News

മഴ കനത്തതോടെ നിലമ്പൂര്‍ ജനത ആശങ്കയില്‍: അഡ്വ. സാദിഖ് നടുത്തൊടി

മഴ കനത്തതോടെ നിലമ്പൂര്‍ ജനത ആശങ്കയില്‍: അഡ്വ. സാദിഖ് നടുത്തൊടി
X

നിലമ്പൂര്‍: മഴ ശക്തമായതോടെ നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലെ ജനങ്ങള്‍ കഴിയുന്നതെന്ന് നിലമ്പൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി. കവളപ്പാറ ദുരന്തത്തില്‍ ഇരയായവര്‍ക്ക് ഇന്നും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. പിവി അന്‍വര്‍ എംഎല്‍എ ഒന്‍പതു വര്‍ഷം നിലമ്പൂരിനെ പ്രതിനിധികരിച്ചത് തീരാ നഷ്ടമായിരുന്നു. ഇടത് വലത് മുന്നണികളില്‍ നിലമ്പൂരിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുയാണ്. ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും ചര്‍ച്ചയാക്കുന്നില്ല. ഇടത്*വലതു മുന്നണികളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കും വാഗ്ദാന ലംഘനങ്ങള്‍ക്കും രാഷ്ടീയ വഞ്ചനയ്ക്കുമെതിരേ ജനങ്ങള്‍ ഒരു ബദലിനെ തേടുന്നു എന്നതാണ് മണ്ഡലത്തിന്റെ ഓരോ ഭാഗങ്ങളില്‍ നിന്നു പോലും ലഭിക്കുന്ന ഹൃദ്യമായ സ്വീകരണങ്ങള്‍ വ്യക്തമാക്കുനത്.


മഞ്ചക്കോട്, ചക്കപ്പാടം, മാമങ്കരം, പഞ്ചായത്ത്, മണിമൂളി, മുണ്ട, മരം വെട്ടിച്ചാല്‍, താളിപ്പാടം, നെല്ലിക്കുത്ത്, കല്‍ക്കുളം, ചോളമുണ്ട, വട്ടപ്പാടം, പാലംകര, കുറ്റിക്കാട്, മൂത്തേടം, കാരപ്പുറം തുടങ്ങിയ മേഖലകളില്‍ വെള്ളിയാഴ്ച പര്യടനം നടത്തി. ജനങ്ങള്‍ നല്‍കുന്ന സ്വീകരണവും അവരുടെ ആവേശവും കൂടുതല്‍ കരുത്തും ആത്മവിശ്വാസവും നല്‍കുന്നതാണെന്ന് അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു.

Next Story

RELATED STORIES

Share it