Latest News

സൗഹൃദവേദി, തിരൂര്‍ നൂറോളം കുടുംബങ്ങള്‍ക്ക് ഓണപ്പുടവകള്‍ നല്‍കി

സൗഹൃദവേദി, തിരൂര്‍ നൂറോളം കുടുംബങ്ങള്‍ക്ക് ഓണപ്പുടവകള്‍ നല്‍കി
X

തിരൂര്‍: നിര്‍ധനരായ നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കോടികള്‍ നല്‍കി സൗഹൃദവേദി, തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധപിടിച്ചുപറ്റി. ട്രാന്‍സ്‌ജെന്ററുകള്‍ അംഗവൈകല്ല്യമുള്ളവര്‍ എന്നു തുടങ്ങി സമൂഹത്തിലെ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കാണ് സാരിയും മുണ്ടും നല്‍കിയത്. ഓണാഘോഷം കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി മാധവന്‍ കുട്ടി വാര്യര്‍ ഉല്‍ഘാടനം ചെയ്തു.

കാര്‍ഷികോത്സവമായ ഓണം മനുഷ്യരെല്ലാം ഒരുപോലെയാണെന്ന മഹത്തായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തേയും കാര്‍ഷിക സംസ്‌കാരത്തെയും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദവദി, തിരൂര്‍ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു.

തുമ്പപ്പൂവ് ഓണം സ്‌പെഷല്‍ പതിപ്പ് ഡോ പി മാധവന്‍ കുട്ടി വാര്യര്‍ പികെ അബൂബക്കര്‍ എന്ന ബാബുവിന്ന് നല്‍കി പ്രകാശനം ചെയ്തു. പ്രമുഖ ചാരിറ്റി പ്രവര്‍ത്തകരായ പാറപ്പുറത്ത് ബാവാ ഹാജി, .പികെ അബൂബക്കര്‍ എന്ന ബാബു, ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് വി അപ്പു മാസ്റ്റരെ ചടങ്ങില്‍ ഡോ പി മാധവന്‍ കുട്ടി വാര്യര്‍ പൊന്നാടചാര്‍ത്തി ആദരിച്ചു.

സെക്രട്ടറി കെകെ റസാക്ക് ഹാജി, അഡ്വ നസീര്‍ അഹമ്മദ്, ഷീലാ രാജന്‍,ആദര്‍ശ് പി ഹരീഷ്, ഷമീര്‍ കളത്തിങ്ങല്‍, അബ്ദുല്‍ കാദര്‍ കൈനിക്കര , കൂടാത്ത് മുഹമ്മതു കുട്ടി ഹാജി, സുരേഷ് സഫയര്‍ അക്കാദമി, നേഹ ചെമ്പകശ്ശേരി, പിപി ഏനുദ്ദീന്‍ കുട്ടി ഹാജി, എ മാധവന്‍ മാസ്റ്റര്‍, സിബി അക്ബാലി, മൃദുല, കെപിഒ സാബിറ, ഇആര്‍ ഉണ്ണി, സി പി ഷിഹാബുദ്ധീന്‍, ഹമീദ് കൈനിക്കര കെസി അബ്ദുള്ള, റിഫാ ഷലീസ്, പാറയില്‍ ഫസലു, റസാക്ക് ഹിന്ദുസ്ഥാന്‍ എന്നിവര്‍ സംസാരിച്ചു. ഓണപ്പാട്ടുകളും തിരുവാതിരക്കളിയും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it