Latest News

ശബരിമല സ്വര്‍ണക്കൊള്ള; ജയറാം ഇഡിക്കു മുമ്പില്‍ ഹാജരായി

ശബരിമല സ്വര്‍ണക്കൊള്ള; ജയറാം ഇഡിക്കു മുമ്പില്‍ ഹാജരായി
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ജയറാം ഇഡിക്കു മുമ്പില്‍ ഹാജരായി. പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നാണ് അന്വേഷണം. ഇഡിക്കുമുമ്പില്‍ ഹാജരാകാന്‍ എത്തിയ ജയറാം മാധ്യമങ്ങളെ കണ്ടു. അഴിമതി നടന്നിട്ടുണ്ടെങഅകില്‍ പുറത്തുവരണം എന്നായിരുന്നു പ്രതികരണം.

'ശബരിമല എന്നത് എല്ലാവരുടെയും പ്രത്യേക വികാരമാണ്. അവിടെ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരേണ്ടതിന്റെ ബാധ്യത മലയാളികള്‍ക്കുണ്ട്. എന്നെ ഇവരൊക്കെ പലപ്പോഴായി വിളിച്ചിട്ടുണ്ട്, എന്നാല്‍ ഇതിനു പിന്നില്‍ ഉള്ള തട്ടിപ്പ് അറിയില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് എന്നില്‍ നിന്ന് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചോദിച്ചറിയാനാണ് ഇഡി വിളിച്ചത്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയണം'ജയറാം പറഞ്ഞു. ഇനി പറയാനുള്ളത് ഇഡിയോട് പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it