Latest News

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു
X

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വര്‍ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമല പ്രശ്‌നം സഭയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധവുമായി വന്നു. ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ച് ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താല്‍കാലികമായി നിര്‍ത്തിവെച്ചു. അതേസമയം, ഇടവേളക്കുശേഷം സഭ വീണ്ടും സമ്മേളിച്ചാല്‍ പ്രതിഷേധം കനക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it