എസ് രാജേന്ദ്രനെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി
സിവി വര്‍ഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. സിവി വര്‍ഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന എസ് രാജേന്ദ്രനെ ഉള്‍പ്പെടുത്താതെ തന്നെയാവും ഇത്തവണ ഇടുക്കിയിലെ പുതിയ ജില്ലാ കമ്മിറ്റി എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
ജില്ലാ സെക്രട്ടറിയായിരുന്ന കെകെ ജയചന്ദ്രന്‍ ഒഴിയുന്ന സാഹചര്യത്തിലാണ് സിവി വര്‍ഗീസിനെ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അദ്ദേഹം തന്നെയാണ് വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സ്ഥാനം ഒഴിയുമെന്ന് കെകെ ജയചന്ദ്രന്‍ നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. 2001 മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ഇദ്ദേഹം. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല് ചോദിച്ചിട്ട് അമ്മ നല്കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്നിന്ന് മടങ്ങിയെത്തിയവര്ക്ക് ഇന്ത്യയില് പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില് പുതുതായി തുറന്ന വൈന് ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്വാപിയെ ബാബരി ആക്കാന് അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT