Latest News

യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം; നെറ്റ്ഫ്‌ലിക്‌സിന്റെ വരിക്കാരില്‍ വന്‍ ഇടിവ്

യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം; നെറ്റ്ഫ്‌ലിക്‌സിന്റെ വരിക്കാരില്‍ വന്‍ ഇടിവ്
X

സാന്‍ ഫ്രാന്‍സിസ്‌കൊ: ലോകത്തെ ഒന്നാം നിര ടെലിവിഷന്‍, വിഡിയോ സ്ട്രീമിങ് സൈറ്റായ നെറ്റ്ഫ്‌ലിക്‌സിന്റെ വരിക്കാരില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി കമ്പനി. ഒരു ദശകത്തിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഓപറേഷന്‍ നിര്‍ത്തിവച്ചതാണ് വരിക്കാരുടെ എണ്ണം കുറഞ്ഞതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഈ വര്‍ഷം ആദ്യപാദത്തില്‍ 221.6 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്‌ലിക്‌സിനുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തെക്കാള്‍ കുറവാണ്.

കഴിഞ്ഞ പാദത്തില്‍ കമ്പനി 1.6 ബില്യന്‍ ഡോളര്‍ വരുമാനമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 1.7 ബില്യന്‍ ഡോളറായിരുന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ ഓഹരിയിലും 25 ശതമാനത്തിന്റെ ഇടിവുണ്ട്.

2020 കാലത്ത് കൊവിഡ് കാലത്താണ് നെറ്റ്ഫ്‌ലിക്‌സ് വലിയ മുന്നേറ്റമുണ്ടാക്കിയത്. 2021ല്‍ ചെറിയ തോതില്‍ ഇടിഞ്ഞു.

വീടുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തത് വലിയ പ്രശ്‌നമാണ്. മറ്റൊന്ന് വരിക്കാര്‍ അവരുടെ പാസ് വേര്‍ഡ് ഷെയര്‍ചെയ്യുന്നതാണ്. നെറ്റ് ഫ്‌ലിക്‌സിന് ആപ്പിളില്‍നിന്നും ഡിസ്‌നിയില്‍നിന്നും വലിയ മല്‍സരമാണ് നേരിടേണ്ടിവരുന്നത്.

Next Story

RELATED STORIES

Share it