- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച സമാപിച്ചു; രണ്ടാം വട്ട ചര്‍ച്ച ഉടന്‍
കീവ്; യുഎസ്, യുക്രെയ്ന്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്ന് ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ നടന്ന ചര്‍ച്ച സമാപിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളും ഉദ്യോഗസ്ഥരും അതതു രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് മടങ്ങി.
രണ്ട് രാജ്യങ്ങളുടെയും നേതാക്കളെ കണ്ട് ഇന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവച്ച ശേഷം താമസിയാതെ രണ്ടാം വട്ട ചര്‍ച്ച നടക്കും- യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മൈഖൈലോ പോഡോലിയാകിനെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ആര്‍ഐഎ നൊവൊസ്തി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ച നടക്കുമ്പോഴും യുക്രെയ്ന്‍ പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വെടിവയ്പ് തുടരുകയാണ്.
യൂറോപ്യന്‍ യൂനിയനില്‍ അംഗമാവുന്നതിനുള്ള അപേക്ഷ ഔദ്യോഗികമായി ഒപ്പിട്ട ഏകദേശം അതേ സമയത്താണ് ചര്‍ച്ച സമാപിച്ചത്.
റഷ്യന്‍ സേനയുടെ അധിനിവേശത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ മാറ്റിവച്ച് യുക്രെയ്‌ന് അംഗത്വം നല്‍കണമെന്ന് സെലെന്‍സ്‌കി യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തലും സൈന്യത്തെ പിന്‍വലിക്കലുമായിരുന്നു ചര്‍ച്ചയില്‍ യുക്രെയ്ന്‍ ഉന്നയിച്ചത്. റഷ്യയുടെ ആവശ്യം അവര്‍ പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















