Latest News

ഗ്രാമീണ റോഡുകള്‍ ദേശീയ പാത നിലവാരത്തിലേക്ക്; എറണാകുളം ജില്ലയില്‍ കൂടുതല്‍ ലിങ്ക് റോഡുകള്‍

ഗ്രാമീണ റോഡുകള്‍ ദേശീയ പാത നിലവാരത്തിലേക്ക്; എറണാകുളം ജില്ലയില്‍ കൂടുതല്‍ ലിങ്ക് റോഡുകള്‍
X

എറണാകുളം: ദേശീയപാത വിഭാഗത്തിന് കീഴില്‍ മൂവാറ്റുപുഴ കോതമംഗലം ലിങ്ക് റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂവാറ്റുപുഴയില്‍ നിന്നും കൂത്താട്ടുകുളം വരെ സമാന്തര ബൈപാസ് ആയി ഈ റോഡ് ഉപയോഗപ്പെടുത്താന്‍ സാധിക്കും.. പദ്ധതിയുടെ ഭാഗമായി 840 മീറ്റര്‍ ഓട, 172 മീറ്റര്‍ ഡി.ആര്‍ വര്‍ക്കുകള്‍, 245 മീറ്റര്‍ ടൈല്‍ വര്‍ക്കുകള്‍, 13 കിലോമീറ്റര്‍ ബി.എം വര്‍ക്കുകള്‍, പണ്ടിപ്പിള്ളി പാലത്തിന്റെ വീതി വര്‍ദ്ധിപ്പിക്കല്‍ എന്നിവ പൂര്‍ത്തിയാക്കി.

നാഷണല്‍ ഹൈവേ 85 ന്റെ നവീകരണത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന കലുങ്കുകള്‍ കാനകള്‍ എന്നിവയുടെ നിര്‍മ്മാണം, ടൈല്‍ വിരിക്കല്‍, െ്രെഡനിങ്, ഗതാഗത സുരക്ഷാ ഉപകരണങ്ങളുടെ സ്ഥാപനം എന്നിവ പൂര്‍ത്തീകരിച്ചു. ഈ പാതയിലെ ഗതാഗത കുരുക്കൊഴിവാക്കി കാക്കനാട് , കോലഞ്ചേരി, മറ്റു ടൗണുകള്‍ എന്നിവിടങ്ങളിലേക്കെത്തുവാന്‍ സഹായിക്കുന്ന ഒന്‍പത് റോഡുകളുടെ അറ്റകുറ്റപ്പണകള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു.

കൂടാതെ കോതമംഗലം സബ് ഡിവിഷനില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ പെടുന്ന വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കോട്ടപ്പടിപിണ്ടിമന, നെല്ലിക്കുഴി എന്നീ പഞ്ചായത്തുകളെ കോതമംഗലം പെരുമ്പാവൂര്‍ എന്നീ പ്രധാന ടൗണുകളുമായി ബന്ധിപ്പിക്കുന്ന തങ്കളം കോട്ടപ്പടി, കുറുപ്പംപടി കൂട്ടിക്കല്‍ എന്നീ രണ്ട് ഗ്രാമീണ റോഡുകള്‍ ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വാവേലിക്കും പടിപ്പാറക്കുമിടയില്‍ 1.50 കിലോ മീറ്റര്‍ റോഡ് വനാതിര്‍ത്തിയിലൂടെ കടന്ന് പോകുന്നതാണ്. കൃഷി ഉപജീവനമാര്‍ഗമായ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ നഗര വിപണികളിലേക്ക് എത്തിക്കുന്നതിനും പുതിയ പാതകള്‍ സഹായകരമാകുന്നു.

Next Story

RELATED STORIES

Share it