Latest News

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം
X

കണ്ണൂര്‍: പാനൂര്‍ കൂറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുരേഷ് ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകനായ കൂറ്റേരി മഠം സുരേഷ് ബാബുവിന്റെ വിടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

മനപൂര്‍വം പ്രദേശത്ത് ആക്രമണങ്ങള്‍ ഉണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് സിപിഎം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് നടക്കുന്നതെന്നും സിപിഎം പറയുന്നു. നിരവധി സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും നിരവധി പേരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it