- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടനില്‍ നിന്ന് 2 പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് 25,000 രൂപ പിഴ
ചണ്ഡീഗഢ്: നടന്‍ രാഹുല്‍ബോസില്‍ നിന്ന് രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെഡബ്ല്യൂ മാരിയറ്റിന് 25,000 രൂപ പിഴ വിധിച്ചു. ജിഎസ്ടിയുടെ പേരില്‍ അനധികൃത പണം ഈടാക്കിയതിന് ചണ്ഡീഗഢ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പാണ് ഹോട്ടലിന് പിഴ ശിക്ഷ വിധിച്ചത്. ജിഎസ്ടി നിയമത്തിന് കീഴില്‍ ഫ്രഷ് ഫ്രൂട്ടിന് ടാക്‌സ് ചുമത്താന്‍ പാടില്ല. രണ്ട് പഴത്തിനായി 67.5 രൂപയാണ് ജിഎസ്ടി ഇനത്തിൽ രാഹുല്‍ ബോസില്‍ നിന്നും ഹോട്ടലുകാര്‍ ഈടാക്കിയത്.
'ഹോട്ടലിന് അധികൃതര്‍ നോട്ടീസ് നല്‍കി ഹിയറിങ്ങിന് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഇത്തരത്തില്‍ അനധികൃതമായി ടാക്‌സ് ഈടാക്കുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്' എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവം സോഷ്യല്‍ മീഡിയയിൽ വിവാദമായതോടെ ഹോട്ടലിന് ചീത്തപ്പേരായിട്ടുണ്ട്. ഇതിനിടെ വിവാദം മുതലെടുത്ത് താജ് ഹോട്ടല്‍ രംഗത്തെത്തി. തങ്ങളുടെ അതിഥികള്‍ക്ക് സൗജന്യമായി പഴം നല്‍കുന്നുവെന്ന താജ് ഹോട്ടലിന്റെ അറിയിപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.
RELATED STORIES
ഹോങ്കോങിലും സിംഗപ്പൂരിലും കോവിഡ്-19 കേസുകളില്‍ വര്‍ധന; അവലോകനയോഗം...
21 May 2025 10:53 AM GMT'ഗസയില്‍ ഇസ്രായേല്‍ ഇപ്പോള്‍ ചെയ്യുന്നത് യുദ്ധക്കുറ്റത്തിന് സമാനം';...
21 May 2025 10:27 AM GMTഐപിഎല്‍; ഡല്‍ഹിക്കും മുംബൈക്കും ഇന്ന് നിര്‍ണ്ണായകം; തോറ്റാല്‍ ഡല്‍ഹി...
21 May 2025 10:21 AM GMT'കൊലപാതകമൊന്നും ചെയ്തില്ലല്ലോ'; ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന്...
21 May 2025 10:12 AM GMTലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTതുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നില്‍ സമൂഹം അപമാനിക്കപ്പെടുന്നു;...
21 May 2025 10:00 AM GMT