സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

പയ്യോളി അങ്ങാടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ബേങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

പയ്യോളി: തുറയൂരില്‍ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. പയ്യോളി അങ്ങാടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ബേങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് ബേങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. എടിഎമ്മിലെ കറന്‍സി ലോക്കിങ് സിസ്റ്റത്തിന്റെ പൂട്ട് നശിപ്പിച്ചിട്ടുണ്ട്. എടിഎമ്മിന് പുറത്ത് സ്ഥാപിച്ച സി.സി.ടി വി കേമറയുടെ ദിശ കവര്‍ച്ചാ സംഘം മാറ്റിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ സെര്‍വര്‍ പരിശോധന നടത്തിയാലേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുുള്ളൂവെന്ന് പോലിസ് പറഞ്ഞു.
RELATED STORIES

Share it
Top