''സത്യസന്ധതയ്ക്കുള്ള പ്രതിഫലം അവഹേളനം''- അശോക് ഖേംകയ്ക്കിത് 53ാം സ്ഥലംമാറ്റം
14 പേരെ സ്ഥലംമാറ്റുന്ന ലിസ്റ്റിലാണ് ഇത്തവണ അശോക് ഖേംകയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അശോക്.

ചണ്ഡിഗഡ്: ഐഎഎസ്സിന്റ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്ഥലം മാറ്റപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്‍ അശോക് ഖേംകയ്ക്ക് വീണ്ടും സ്ഥലം മാറ്റം. ഇതും ചേര്‍ത്ത് 53ാം തവണയാണ് അദ്ദേഹം സ്ഥലം മാറ്റപ്പെടുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നേരിട്ട അവഹേളനത്തിനെതിരേ പതിവില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം കടുത്ത രീതിയില്‍ പ്രതികരിച്ചു. സത്യസന്ധതയ്ക്കുള്ള പ്രതിഫലം അവഹേളമനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള ആദ്യ പ്രതികരണം.
14 പേരെ സ്ഥലംമാറ്റുന്ന ലിസ്റ്റിലാണ് ഇത്തവണ അശോക് ഖേംകയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അശോക്.
ഹരിയാനയില്‍ പുതിയ ബിജെപി-ജെജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന പ്രധാന പരിഷ്‌കാരങ്ങളിലൊന്നാണ് ഇത്.
2012 പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഡിഎല്‍എഫ് ബിള്‍ഡേഴ്‌സുമായി നടന്ന സ്ഥലക്കച്ചവടത്തില്‍ ഇടപെടുന്നതോടുകൂടിയാണ് അശോക് പൊതുജനശ്രദ്ധയില്‍ വരുന്നത്. നാല് വര്‍ഷം മുമ്പ് വാഹനഗതാഗത വകുപ്പില്‍ നിന്ന് ചില പരിഷ്‌കാരങ്ങള്‍ തുടങ്ങിവച്ചതിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു.
ഇത്തവണ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ആര്‍ക്കിയോളജി ആന്റ് മ്യൂസിയം വകുപ്പിലേക്കാണ് തട്ടിയിരിക്കുന്നത്.
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT