Latest News

രോഗബാധിതരായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസത്തോടെ മടക്കം

രോഗബാധിതരായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസത്തോടെ മടക്കം
X

പാലക്കാട്: കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഡൊമിസിലറി കെയര്‍ സെന്ററില്‍ പരിചരണത്തില്‍ കഴിഞ്ഞുവന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് താമസസ്ഥലങ്ങളിലേക്ക് മടങ്ങി. ഇനി ഏഴ് ദിവസം സ്വയം കരുതലില്‍. തൊഴിലാളികള്‍ ജോലി ചെയ്യുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലെ ആംകോസ് പെയിന്റ് കമ്പനിക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

മെയ് ഒമ്പതിനാണ് ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആദ്യ ഡൊമിസിലറി കെയര്‍ സെന്റര്‍ നാട്ടുകല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വനിത ഹോസ്റ്റലില്‍ സജ്ജീകരിച്ചത്. അന്നുതന്നെ കോവിഡ് രോഗബാധിതരായ 5 ഇതരസംസ്ഥാന തൊഴിലാളികളെ ഇവിടെ പ്രവേശിപ്പിച്ചു. ആദ്യമായി ഇവിടെ പ്രവേശിച്ച അഞ്ച് പേരാണ് ഇന്ന് രോഗം ഭേദമായി മടങ്ങിയത്. ഇവിടെ നിലവില്‍ 29 രോഗികള്‍ ചികിത്സയിലുണ്ട്.

നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അനീഷ നിഷാന്ത് തൊഴിലാളികളെ യാത്രയാക്കി. ഡി.സി.സിയുടെ പ്രവര്‍ത്തനത്തിന് മാതൃകാപരമായി നേതൃത്വം നല്‍കുന്ന കൊഴിഞ്ഞാമ്പാറ സി.എച്ച്.സി സൂപ്രണ്ട് ഡോ.രാധാകൃഷ്ണന്‍, ഹെഡ് നഴ്‌സ് സുധ, സ്റ്റാഫ് നഴ്‌സ് എം.ദൃശ്യ, അസി.നോഡല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്ന എ.എല്‍.ഒ ജോബി തോമസ്, ജി.കൃഷ്ണകുമാര്‍ എന്നിവരും രോഗമുക്തി നേടിയവരെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it