പ്രതികാര നടപടി വീണ്ടും; തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന
എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളില്‍ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന
BY NAKN2 April 2021 5:37 AM GMT

X
NAKN2 April 2021 5:37 AM GMT
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്. എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളില്‍ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന. കോയമ്പത്തൂരില്‍ ഉള്ള ശബരീശനോട് അടിയന്തരമായി ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്
തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന പരിശോധനകള്‍ക്കെതിരേ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാണ്.
Next Story
RELATED STORIES
കര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMTറേഷന്‍ ലഭിക്കണമെങ്കില്‍ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMT