Latest News

സംവരണം; സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കാന്‍ ഭേദഗതി: മന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത്

സംവരണവുമായി ബന്ധപ്പെട്ട 324 വകുപ്പില്‍, 324എ കൂട്ടിച്ചേര്‍ത്താണ് 2018ല്‍ ദേശീയ കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത്

സംവരണം; സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കാന്‍ ഭേദഗതി: മന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത്
X

ന്യൂഡല്‍ഹി: സംവരണാനുകൂല്യത്തിന് അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തി വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും അധികാരം നല്‍കുമെന്ന് സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത് പറഞ്ഞു. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നകാര്യം പരിഗണനയിലാണെന്നും നിയമമന്ത്രാലയത്തിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശീയ പിന്നാക്കവിഭാഗ കമ്മിഷന് ഭരണഘടനാ പദവി നല്‍കിക്കൊണ്ട് 2018ല്‍ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ഇതോടെയാണ് സംവരണ വിഭാഗങ്ങളെ തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടത്. ഇതിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സംവരണവുമായി ബന്ധപ്പെട്ട 324 വകുപ്പില്‍, 324എ കൂട്ടിച്ചേര്‍ത്താണ് 2018ല്‍ ദേശീയ കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത്. അതേവകുപ്പില്‍ അനുബന്ധമായി ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതിയായിരിക്കും വീണ്ടും കൊണ്ടുവരിക.




Next Story

RELATED STORIES

Share it