- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഷമീര്‍ മുരിങ്ങോടിയെ മോചിപ്പിക്കുക': ആഗസ്ത് 2ന് പേരാവൂരില്‍ എസ്ഡിപിഐ റാലിയും പൊതുയോഗവും

പേരാവൂര്‍: എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ഷമീര്‍ മുരിങ്ങോടിയെ അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ചതിനെതിരേ പ്രതിഷേധം പുകയുന്നു. പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ലെന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 2ന് പേരാവൂരില്‍ എസ്ഡിപിഐ റാലിയും പൊതുയോഗവും നടത്തും.
ഷമീര്‍ മുരിങ്ങോടിയെ അറസ്റ്റ് ചെയ്തിട്ട് ഇപ്പോള്‍ മൂന്നു മാസം കഴിഞ്ഞു. ഗുണ്ട-ക്വട്ടേഷന്‍ സംഘങ്ങളെ നേരിടുന്നതിനു വേണ്ടിയുള്ള നിയമം ദുരുപയോഗം ചെയ്താണ് പൊതു പ്രവര്‍ത്തകനായ ഷമീര്‍ മുരിങ്ങോടിയെ ജയിലിലടച്ചത്. ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ ഉണ്ടാക്കിയിട്ടുള്ള 'കാപ്പ' നിയമം അന്യായമായി പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കുന്ന പോലിസിന്റെ പകപോക്കല്‍ നയം അനുവദിക്കാനാവില്ലെന്ന് എസ്ഡിപിഐ ജില്ലാ നേതാക്കള്‍ പറഞ്ഞു.
'പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ കള്ളകേസുകളും വ്യാജപരാതികളും ഉണ്ടാവുന്നത് സ്വഭാവികമാണ്. ഇതിന്റെ മറപിടിച്ച് ആര്‍എസ്എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഷമീര്‍ മുരിങ്ങോടിക്കെതിരെ പേരാവൂര്‍ സി ഐ അന്യായമായി കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്‍കിയത്. പോലിസിന്റെ ശുപാര്‍ശകളില്‍ സൂക്ഷ്മപരിശോധന നടത്താതെ പൊതു പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തുന്ന നടപടി ജില്ലാ ഭരണകൂടം അവസാനിപ്പിക്കണം. സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും നേരിടാനുള്ള നിയമം ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെ ജയിലിലടക്കുന്നത് ഹീനമാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് ഇടത് പോലിസിന്റെ നയമാണോയെന്ന് വ്യക്തമാക്കണമെന്നും എസ്ഡിപിഐ നേതാക്കള്‍ ചോദിച്ചു.
ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കാണ് പേരാവൂര്‍ ടൗണില്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തുന്നത്. പൊതുയോഗം സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമിതിയഗം എസ്.പി അമീര്‍ അലി ഉദ്ഘാടനം ചെയ്യും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















