Latest News

ചൈനയുമായുള്ള ബന്ധം; പനാമ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് ഭീഷണി

ചൈനയുമായുള്ള ബന്ധം; പനാമ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് ഭീഷണി
X

പനാമ: ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ പനാമ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസിയില്‍ നിന്ന് ഭീഷണി ഉയര്‍ന്നതായി പനാമ പ്രസിഡന്റ് ഹോസെ റൗള്‍ മുലീനോ വെളിപ്പെടുത്തി. 'അമേരിക്കയുമായുള്ള നല്ല ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നിടത്താണ് ഇത്തരം നീക്കങ്ങള്‍ തടസ്സമാകുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്രംപ് ഭരണകൂടം പനാമയോട് ചൈനയുമായുള്ള ബന്ധം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം രൂക്ഷമായത്. എന്നാല്‍ ഭീഷണി മുഴക്കിയ ഉദ്യോഗസ്ഥന്റെ പേര് പ്രസിഡന്റ് വെളിപ്പെടുത്തിയില്ല. പനാമയിലെ യുഎസ് എംബസി ഇതുവരെ ഔദ്യാഗിക പ്രതികരണം നടത്തിയിട്ടില്ല.

അടുത്തിടെ യുഎസിന്റെ വിസ റദ്ദാക്കല്‍ വിവാദങ്ങള്‍ വ്യാപകമാവുകയാണ്. കഴിഞ്ഞ മാസം ചാര്‍ലി കിര്‍ക്ക് കൊലപാതകവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ആറുവിദേശികളുടെ വിസ യുഎസ് റദ്ദാക്കിയിരുന്നു. അതിന് മുന്‍പ് കോസ്റ്ററിക്ക മുന്‍ പ്രസിഡന്റ് കൂടിയായ സമാധാനത്തിനുള്ള നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയാസിന്റെയും, കോസ്റ്ററിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വനേസ കാസ്‌ട്രോയുടെ വിസയും യുഎസ് റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it