Latest News

സംസ്ഥാനത്ത് 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകൡലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച ആറ് പേര്‍ മരിച്ചു. അതോടെ ആകെ മരണം 13ആയി.

വിവിധ ജില്ലകളില്‍ മഴക്കെടുതികള്‍ രൂക്ഷമായ സ്ഥലങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. നിരവധി പേര്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it