Latest News

ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
X

തിരുവനന്തപുരം:സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളില്‍ മാത്രമാണ് നിലവില്‍ റെഡ് അലര്‍ട്ട് ഉള്ളത്.രണ്ട് ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു നേരിയ ശമനമുണ്ടായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.ഇതില്‍ കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.വെള്ളിയാഴ്ചയോടെ സംസ്ഥാനത്തത് കനത്ത മഴയ്ക്ക് ശമനമാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍

ഓറഞ്ച് അലര്‍ട്ട്:കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട

യെല്ലോ അലര്‍ട്ട്:തിരുവനന്തപുരം, കൊല്ലം

Next Story

RELATED STORIES

Share it