Latest News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആവശ്യത്തിന് അംഗീകാരം; കാസര്‍കോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആവശ്യത്തിന് അംഗീകാരം; കാസര്‍കോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു
X

കാസര്‍കോഡ്: കാസര്‍കോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍കോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്.

കാസര്‍കോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ന്യൂറോളജിസ്റ്റിന്റെ അഭാവം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വല്ലാത ബുദ്ധിമുട്ടിച്ചിരുന്നു. അതിനുവേണ്ടി മാത്രം പലരും കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവന്നിരുന്നു. കഴിഞ്ഞ ആഴ്ച മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ മരിച്ചതോടെ ന്യൂറോളജിസ്റ്റിനെ വേണമെന്നുളള ആവശ്യം വീണ്ടും സജീവമായി.

Next Story

RELATED STORIES

Share it