റിയല്‍മിക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍; നാര്‍സൊ ഫോണ്‍, സ്മാര്‍ട്ട് ടിവി, എയര്‍ബഡ്‌സ്

തിരുവനന്തപുരം : പരിഷ്‌ക്കരിച്ച നാര്‍സൊ ഫോണുകളും സ്മാര്‍ട്ട് ടി.വിയും എയര്‍ ബഡ്‌സും പുറത്തിറക്കി റിയല്‍മി. നാര്‍സൊ 30, നാര്‍സൊ 30 5ജി, സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32, ബഡ്‌സ് ക്യൂ2 എന്നിവയാണ് റിയല്‍മി പുറത്തിറക്കിയത്. മീഡിയടെക് ഡൈമെന്‍സിറ്റി 700 5ജി പ്രൊസസര്‍, 6.5 ഇഞ്ച് 90 ഹെഡ്‌സ് ഡിസ്‌പ്ലേ, 48 എംപി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, സ്മാര്‍ട്ട് 5ജി പവര്‍ സേവിങ്ങോടെ 5000 എംഎഎച്ച് ബാറ്ററി, റാം എക്‌സ്പാന്‍ഷന്‍ ടെക്‌നോളജി തുടങ്ങിയവ റിയല്‍മി 30 5ജി ഫോണുകളുടെ പ്രത്യേകതയാണ്. 6 ജിബി128 ജിബിയില്‍ ലഭ്യമായ ഫോണിന് 15,999 രൂപയാണു വില. ജൂണ്‍ 30 മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ടിലും മറ്റു പ്രമുഖ ഓണ്‍ലൈനുകളിലും ലഭ്യമായിരിക്കും. ആദ്യവില്‍പ്പനയില്‍ 500 രൂപ ഇളവോടെ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം.
മീഡിയടെക് ഹെലിയൊ ജി95 പ്രൊസസര്‍, 90ഹെഡ്‌സ് 6.5 ഇഞ്ച് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 30വോട്‌സ് ഡാര്‍ട്ട് ചാര്‍ജ്, 48 എംപി എഐ ട്രിപ്പിള്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയവ നാര്‍സൊ 30ന്റെ പ്രത്യേകതകളാണ്. റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ടിലും മറ്റു പ്രമുഖ ഓണ്‍ലൈനുകളിലും ലഭ്യമാണ്. 4 ജിബി64 ജിബിക്ക് 12,499 രൂപയും 6 ജിബി128 ജിബിക്ക് 14,499 രൂപയുമാണു വില. 4 ജിബി64 ജിബി ആദ്യവില്‍പ്പനയ്ക്ക് 500 രൂപയുടെ ഇളവുണ്ട്.
ഉയര്‍ന്ന എഫ്എച്ച്ഡി ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് 24വോട്‌സ് ക്വാഡ് സ്റ്റീരിയൊ സ്പീക്കര്‍, ക്വാഡ്‌കോര്‍ പ്രൊസസര്‍, ഗൂഗ്‌ളിന്റെ അംഗീകാരമുള്ള ആന്‍ഡ്രൊയ്ഡ് 9, സ്മാര്‍ട്ട് റിമോട്ട് തുടങ്ങിയവ റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 ന്റെ പ്രത്യേകതകളാണ്. 18,999 രൂപയാണു വില. റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈനുകളില്‍ ലഭ്യമാണ്.
25ഡിബി വരെ ആക്റ്റിവ് നോയിസ് കാന്‍സലേഷന്‍, 10എംഎം ബാസ് ബൂസ്റ്റ് െ്രെഡവര്‍, 88എംഎസ് സൂപ്പര്‍ ലോ ലാറ്റന്‍സി (ഗെയിമിങ് മോഡ്), ട്രാന്‍സ്പരന്‍സി മോഡ്, 28 മണിക്കൂര്‍ പ്ലേബാക്ക്, റിയല്‍മി ലിങ്ക് ആപ്പ് സപ്പോര്‍ട്ട് തുടങ്ങിയവ ബഡ്‌സ് ക്യു2ന്റെ പ്രത്യേകതകളാണ്. 2,499 രൂപയാണു വില. റിയല്‍മി.കോം, ആമസോണ്‍ തുടങ്ങിയവയില്‍ ലഭ്യമാണ്.
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMTരാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല് ഗാന്ധിയുടെ അയോഗ്യത: വയനാട്ടില് പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT