ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം പോയ സംഭവം;അന്വേഷണം സീനിയര്‍ സൂപ്രണ്ടുമാരിലേക്ക്
2019ന് ശേഷമുള്ള അഞ്ചു സീനിയര്‍ സൂപ്രണ്ടുമാരെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യും

തിരുവനന്തപുരം:തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വര്‍ണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തില്‍ സീനിയര്‍ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചു അന്വേഷണം.പ്രാഥമിക അന്വേഷണത്തിന് ശേഷം ജീവനക്കാര്‍ക്ക് എതിരായ നടപടി നിശ്ചയിക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി.
2019ന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.തിരുവനന്തപുരം കളക്ടറേറ്റിലെ ആര്‍ഡിഒ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്.അസ്വാഭാവികമായി മരണപ്പെടുന്നവരുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്. 69 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും 45,000ത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പുറമെ നിന്നാരും ലോക്കറുകള്‍ തുറന്നിട്ടില്ല. അതിനാല്‍ ജീവനക്കാര്‍ തന്നെയാണ് പ്രതിസ്ഥാനത്ത് ഉള്ളത്.
തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതല സീനിയര്‍ സൂപ്രണ്ടിനാണ്. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഈ കാലയളവില്‍ 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ജോലി ചെയ്തിരുന്നു.അതിനാല്‍ 2019ന് ശേഷമുള്ള അഞ്ചു സീനിയര്‍ സൂപ്രണ്ടുമാരെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യും.
RELATED STORIES
വൈദ്യുതി മേഖലയിലെ സ്വകാര്യവല്ക്കരണം;പ്രതിഷേധങ്ങള്ക്കിടേ ബില്...
8 Aug 2022 6:59 AM GMTഗസയില് വെടിനിര്ത്തല്
8 Aug 2022 6:39 AM GMTഐഎസ്ആര്ഒ റോക്കറ്റ് വിക്ഷേപണത്തില് അവസാന ഘട്ടത്തില് ആശങ്ക;...
7 Aug 2022 5:40 AM GMTയുഎസ്സില് വെടിവയ്പ്: നാല് മരണം, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്...
7 Aug 2022 4:10 AM GMTകുട്ടനാട്ടില് വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു
7 Aug 2022 3:44 AM GMTഇസ്രായേല് ആക്രമണത്തില് ആറ് ഫലസ്തീന് കുരുന്നുകള് കൊല്ലപ്പെട്ടു;...
7 Aug 2022 2:47 AM GMT