Latest News

റഊഫ് ശരീഫിന്റെ അറസ്റ്റ്: ഇ ഡിയുടേത് സംഘ്പരിവാറിനു വേണ്ടിയുള്ള മുസ്‌ലിം വേട്ടയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

റഊഫ് ശരീഫിന്റെ അറസ്റ്റ്: ഇ ഡിയുടേത് സംഘ്പരിവാറിനു വേണ്ടിയുള്ള മുസ്‌ലിം വേട്ടയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ ഇ ഡി അറസ്റ്റ് ചെയ്തത് രാജ്യത്ത് കേന്ദ്ര ഏജന്‍സികള്‍ സംഘ്പരിവാറിന് വേണ്ടി നടത്തുന്ന മുസ്‌ലിം വേട്ടയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. ഹാഥ്‌റസ് സംഭവത്തില്‍ രാജ്യത്തെമ്പാടുമുയര്‍ന്ന സംഘ്പരിവാര്‍ വിരുദ്ധ വികാരത്തെ മറച്ചുപിടിക്കാനുള്ള ഗുഢനീക്കം കൂടിയാണിത്. പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ ഹഥ്‌റസിലേക്കുള്ള യാത്രയില്‍ റഊഫ് സഹായിച്ചു എന്ന ന്യായമാണ് ഇ ഡി ഉയര്‍ത്തുന്നത്.

പൗരത്വ പ്രക്ഷോഭത്തിന്‍ന്റെ മുന്‍നിരയിലുള്ള ഷര്‍ജീല്‍ ഉസ്മാനി, ഷര്‍ജില്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ഉമര്‍ ഖാലിദ് തുടങ്ങി നിരവധി വിദ്യാര്‍ത്ഥി നേതാക്കളെ വേട്ടയാടിയതിന്റെ തുടര്‍ച്ച തന്നെയാണ് റഊഫിന്റെ അറസ്റ്റും. അന്യായമായ അറസ്റ്റിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണം. റഊഫ് ശരീഫിനെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it