Latest News

റമദാന്‍വ്രതം; മുസ് ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ പോകാന്‍ അനുമതി നല്‍കി തെലങ്കാന സര്‍ക്കാര്‍

റമദാന്‍വ്രതം; മുസ് ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ പോകാന്‍ അനുമതി നല്‍കി തെലങ്കാന സര്‍ക്കാര്‍
X

ഹൈദരാബാദ്; റമദാന്‍ വ്രതാനുഷ്ഠാനത്തിനുവേണ്ടി മുസ് ലിം ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ പോകാന്‍ അനുമതി നല്‍കുമെന്ന് തെലങ്കാന ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

മുസ് ലിം ജീവനക്കാര്‍ക്ക് അവരുടെ ജോലി സമയം ഒരു മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. വൈകുന്നേരം അഞ്ച് വരെ എന്നത് നാലായി ചുരുക്കുകയാണ് ചെയ്യുന്നത്. ചീഫ് സെക്രട്ടറി സോമേഷ് കുമാറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഏപ്രില്‍ 3 മുതല്‍ ജൂണ്‍ 2 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്.

'സംസ്ഥാനത്ത് ജോലി ചെയ്യുന്ന മുസ് ലിംകളായ സര്‍ക്കാര്‍ ജീനവക്കാര്‍, കരാര്‍ ജീവനക്കാര്‍, ഔട്ട് സോഴ്‌സിംഗ് ബോര്‍ഡുകളിലെ പൊതുമേഖലാ ജീവനക്കാര്‍, സ്്കൂളുകള്‍, അവരുടെ ഓഫിസുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്തെങ്കിലും കാരണവശാല്‍ അവരുടെ സേവനം അത്യാവശ്യമാണെങ്കില്‍ ഈ സൗകര്യം ലഭിക്കുകയില്ല. ഏപ്രില്‍ 2നാണ് റമദാന്‍വ്രതം തുടങ്ങാന്‍ സാധ്യത.

Next Story

RELATED STORIES

Share it